Showing posts with label ശ്രീപാർവതി വന്ദനം മൂന്നുവയസായി പാർവതിക്കു. Show all posts
Showing posts with label ശ്രീപാർവതി വന്ദനം മൂന്നുവയസായി പാർവതിക്കു. Show all posts

Friday, April 23, 2021

ശ്രീപാർവതി വന്ദനം : മൂന്നുവയസായി പാർവതിക്കയു






 മൂന്നു വയസായി പാർവതിക്ക്

കണ്ണിൽ കവിഞ്ഞ തലമുടിയും

കാലേ കുളിച്ചവൾ  മഞ്ഞളാടി

കണ്ണുമെഴുതി കുറിയുമിട്ടു

കാലുകഴുകി കറുകച്ചൂടി

പട്ടുടയാട ഞൊറിഞ്ഞുടുത്തു

അച്ഛന്റെ മുമ്പിലും ചെന്നു നിന്നു

അച്ഛാ ഞാൻ പോട്ടെ തപസിരിക്കാൻ

ഏതെത് കാട്ടിൽ തപസിരിക്കും

പുല്ലും ചമതയുമുള്ള കാട്ടിൽ 

അമ്മേടെ മുമ്പിലും ചെന്നു നിന്നു

അമ്മേ ഞാൻ പോട്ടെ തപസിരിക്കാൻ

ഏതെത് കാട്ടിൽ തപസിരിക്കും

പുല്ലും ചമതയുമുള്ള കാട്ടിൽ

ആരെയുറച്ചു തപസിരിക്കും

ശിവനെയുറച്ചു തപസിരിക്കും

ഞാനിതാ ശ്രീപാദം കൈതൊഴുന്നേൻ 

divya

 8. കഴുകനും മരംവെട്ടുകാരനും ദയാലുവായ ഒരു മരംവെട്ടുകാരൻ ഒരിക്കൽ ഒരു കഴുകനെ ഒരു കെണിയിൽ നിന്ന് രക്ഷിച്ചു കുറച്ചു കഴിഞ്ഞപ്പോൾ, മരംവെട്ടുകാരൻ മര...