Monday, May 22, 2023


യാശോദ :

         ബാലഗോപാലെനെങ്ങു പോയ്യയ്യോ 

         ലീല തന്നെ ഈ അന്തിനേരത്തു

          കാലിപിള്ളേരോടൊത്തു കളിച്ചു

           കൂരിരുട്ടായി നീയറിഞ്ഞില്ലേ

          അന്തിയല്ല കളിയിനി നിന്നെ

          എന്തുകട്ടേണ്ടു പൊന്നുമകനെ 

കൃഷ്ണൻ അമ്മയോട്,

          വെണ്ണതന്നു പറഞ്ഞയക്കെണെ 

            വെണ്ണിലാവിൽ കളിക്കുവാനമ്മേ

             വെണ്ണയല്ല ഒരു സമ്മാനമുണ്ട്

             ഉണ്ണിക്കമ്മ ഒരുക്കിവച്ചിട്ട്

           എന്താണമ്മേ അതിത്തിരി വേഗം 

           തന്നു എന്നെ പറഞ്ഞയക്കെണേ

           തന്നാൽ നീ പോയ്‌ കിടന്നുറങ്ങിടുമോ

            എന്നാൽ ഞാൻ തരാം പൊന്നുമകനെ

            വെണ്ണിലാവൊള്ളി വീശും മണലിൽ

             ചെന്നിട്ടിത്തിരി ഓടിക്കളിക്കും

             പിന്നെ വന്നു കിടന്നുറങ്ങിടാം

           എന്നെ കുട്ടികൾ കാത്തു നിൽക്കും

              വാക്കു മാറുമോ ചൊല്ലായ്കിലമ്മേ 

No comments:

Post a Comment

divya

 8. കഴുകനും മരംവെട്ടുകാരനും ദയാലുവായ ഒരു മരംവെട്ടുകാരൻ ഒരിക്കൽ ഒരു കഴുകനെ ഒരു കെണിയിൽ നിന്ന് രക്ഷിച്ചു കുറച്ചു കഴിഞ്ഞപ്പോൾ, മരംവെട്ടുകാരൻ മര...